/രണ്ടാം ഭാഗം/
ഒന്നാം വട്ടം വന്നപ്പോൾ തൃശൂരിൽ നിന്ന് തോറ്റോടിയ സുരേഷ് ഗോപി സധൈര്യം നെഞ്ച് വിരിച്ച് തൃശൂർ എടുക്കാൻ തിരിച്ചു വരുന്ന അമിത ആത്മവിശ്വാസം കാണുമ്പോൾ തന്നെ വ്യക്തമാണ് സുരേഷിനെ അവിടെ വിജയിപ്പിച്ചു കൊടുക്കാമെന്ന് ആരോ ബിജെപിക്ക് ഉറപ്പ് നൽകിയിട്ടുണ്ട് എന്ന്. ആ ഉറപ്പ് നൽകിയത് തൃശൂരിലെ കൃസ്ത്യാനികളാണെന്ന് വരുത്തി തീർക്കാൻ സിപിഎം- ബിജെപി ജാരസന്തതികളായ ചില കൃസ്ത്യൻ പടുമുള സംഘങ്ങളെ വച്ച് സ്ഥാപിക്കാനും ബിജെപിക്കും സി പി എമ്മിന്നും കഴിഞ്ഞു. സത്യത്തിൽ മെത്രാൻ പറഞ്ഞാൽ പോലും 25 ശതമാനം മാത്രം അനുസരിക്കുന്ന കുഞ്ഞാടുകൾ സുരേഷ് ഗോപിയെ വിജയിപ്പിക്കുമെന്ന് ഉറപ്പു നൽകുമെന്ന് കരുതുന്നവർ മണ്ടൻമാർ മാത്രമാണ്. അത് പറഞ്ഞാൽ വിശ്വസിക്കുന്ന ഒരേയൊരു മണ്ടൻമാരുള്ളതും സിപിഎമ്മിലെ അണികൾ മാത്രമായിരിക്കും. കളിയൊക്കെ ആസൂത്രണം ചെയ്തത് പിണറായി വിജയനും രാജീവ് ചന്ദ്രശേഖരനുമാണ്. കെ.സുരേന്ദ്രനെ പോലെ ഒരു പെട്ടി ചുമട്ടുകാരനുമായി പിണറായി വിജയനെന്ന ഉഡായിപ്പു രാഷ്ടീയ കളിക്കാരൻ ഇത്തരം യോജിച്ച നീക്കങ്ങൾ നടത്തില്ല. കുരുട്ടു ബുദ്ധിയിൽ പിണറായി വിജയൻ നമ്പർ വൺ ആണെന്ന് ആ ജീവചരിത്രമെടുത്ത് പരിശോധിച്ചാൽ മതി. രാജീവ് ചന്ദ്രശേഖരൻ എന്ന മാധ്യമ വ്യവസായി തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയതും തോറ്റതും ഇപ്പോൾ ബിജെപി സംസ്ഥാന പ്രസിഡൻ്റായതും സാഹചര്യം നോക്കിയെടുത്ത തീരുമാനങ്ങളാണെന്ന് കരുതിയെങ്കിലും കാര്യങ്ങൾ തെറ്റി. 5 വർഷം കൊണ്ട് രൂപം നൽകിയ ആസൂത്രിത പദ്ധതിയാണത്. അതിൽ പിണറായി വിജയനുള്ള പങ്ക് തള്ളിക്കയാനേ ഉള്ളതല്ല.
ഒരുദാഹരണം കൂടി പറയാം. കാള വാല് പൊക്കുന്നത് എന്തിനാണെന്ന് തിരിച്ചറിയാൻ വേണ്ടിയാണത്. ശശി തരൂർ ഇടയ്ക്ക് മോദിയെ പുകഴ്ത്തും ഇടയ്ക്ക് പിണറായിയെ പ്രശംസിക്കും. ഇതു ഒരു ചാഞ്ചാട്ട രാഷ്ട്രീയമല്ല. ഈ നേട്ടങ്ങൾ അവകാശപ്പെടുമ്പോഴും ബിജെപിക്കുള്ളിൽ വരുന്ന ഒരു ആഭ്യന്തര കലഹം ഉണ്ട്. അതിൻ്റെ ഭാഗമാണ് ശശി തരൂരിൻ്റെ സീസോ കളി. ആ ആഭ്യന്തര കലഹത്തിൻ്റെ കാര്യം വർഗ്ഗീയമല്ല. അതിനെക്കാൾ വലിയ വംശീയതയിലേക്കാണ് നീങ്ങുന്നതെന്ന യാഥാർത്യം വരും നാളുകളിൽ വ്യക്തമാകും. ബിജെപിക്കുള്ളിൽ കടുത്ത വംശീയത തലപൊക്കിക്കഴിഞ്ഞതിൻ്റെ പ്രതിഫലനമാണ് ശശിയുടെ ചാഞ്ചാട്ടങ്ങൾ. അതിന് ശശി കോൺഗ്രസിൻ്റ എം പിയല്ലേ? ശരിയാണ്. ശശി കോൺഗ്രസിൻ്റെ എംപിയാണെങ്കിലും ബിജെപിയിലെ ഒരു വിഭാഗത്തിന് ഇപ്പോൾ ലോക ശ്രദ്ധ നേടിയ ഒരു നേതാവിനെ ആവശ്യമുണ്ട്. അതിന് പറ്റിയ ഒരുത്തൻ പോലും തൽക്കാലം തെക്കേ ഇന്ത്യയിൽ ബിജെപിക്കില്ല! ഉള്ളതാവട്ടെ ചക്കക്കുരു മുളച്ചതു പോലുള്ള കുറേ സുരേന്ദ്രൻമാർ മാത്രമാണ്. എന്തിനിപ്പോൾ ഒരു ഉന്നത നേതാവിനെ ഒരു വിഭാഗം ബി ജെ പിക്കാർ, പ്രത്യേകിച്ച് തെക്കേ ഇന്ത്യൻ ബി ജെ പി തിരയുന്നു എന്നാണോ സംശയം? ബിജെപിയിൽ യോഗി പക്ഷ ആര്യൻ'ഹിന്ദുത്വ വാദികളും തെക്കേ ഇന്ത്യൻ ആര്യൻവിരുദ്ധ ദ്രാവിഡ ഹിന്ദുത്വ വാദികളും ആയി അകൽച്ച വർധിച്ചു വരികയാണ് എന്നതാണ് കാരണം. ദ്രാവിഡ ഹിന്ദുയിസത്തിൻ്റെ പിടിയിലുള്ള തെക്കേ ഇന്ത്യയെ ആര്യൻ ഹിന്ദുത്വ വിഭാഗം വിഴുങ്ങാൻ പണി തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടോളമായി. കഴിഞ്ഞ 15 വർഷത്തോളമായി ശ്രമിച്ചിട്ടും ആകെ കർണാടകയിൽ മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നിൽക്കാനവർക്ക് കഴിഞ്ഞത്. ബാക്കിയൊക്കെ വഴുതി പോയിക്കൊണ്ടേയിരിക്കുന്നു. തീവ്ര ആര്യൻ വിരുദ്ധരും കടുത്ത ദ്രാവിഡരുമായ തമിഴൻമാരേ മെരുക്കാൻ സാധിക്കാതെ വന്നപ്പോൾ ആണ് വെറും പൊങ്ങച്ചക്കാരായ മലയാളികളെ ചുമ്മാ പുകഴ്ത്തി പറഞ്ഞ് ആര്യൻ ഹിന്ദുത്വ അജണ്ട വച്ചു വളർത്താൻ പറ്റുമെന്ന് ബിജെപി കണ്ടെത്തിയത്. മലയാളിക്ക് ഉഡായിപ്പിലൂടെ പണം ഉണ്ടാക്കി, അതിനെ വികസനം എന്ന് വിളിച്ചാൽ വലിയ സന്തോഷമാകുമെന്നും കമ്യൂണിസ ബാധയുള്ളതിനാൽ മറിയാൻ എളുപ്പമാണെന്നും വ്യവസായികളേയും തക്കിട തരികിട തട്ടിപ്പുകാരേയും ആരാധിക്കുന്നവരും അവർക്ക് വേണ്ടി എത്ര തുള്ളാനും മടിയില്ലാത്തവരുമാണ് മലയാളികൾ എന്ന് ഉറപ്പാക്കിയ ബിജെപി അതിനൊക്കെ പറ്റിയ സുരേഷ് ഗോപിയെന്ന സിനിമാ താരത്തെ ഏറ്റെടുത്തു. അത്യാവശ്യം ഭക്ത്യഭ്യാസവും അമിത ഹിന്ദുത്വ ഭക്തിയുമൊക്കെ അഭിനയിച്ച് , കുറച്ചധികം വേഷം കെട്ടും ഒക്കെയായി സുരേഷ് ശ്രമിച്ചിട്ടും കാര്യങ്ങൾ പച്ച പിടിച്ചില്ല. പലവട്ടം തരികിട കളിച്ച് ഒരു വിധം തൃശൂർ എടുത്തു എന്നതുകൊണ്ടും സുരേഷിൻ്റെ അഭ്യാസങ്ങൾ പൊട്ടിയ സിനിമ പോലെയാകും. സുരേന്ദ്രനെന്ന ബിലോ ആവറേജ് നേതാവിനെ വച്ച് പാർട്ടിയേയോ സുരേഷ് ഗോപിയെന്ന ഭക്ത്യാഭ്യാസിയെ വച്ച് കേരളത്തേയോ കീഴടക്കാനാകില്ല എന്ന തിരിച്ചറിവാണ് രാജീവ് ചന്ദ്രശേഖരനെന്ന ദ്രാവിഡ ഹിന്ദുത്വ വാദിയെ സംസ്ഥാന പ്രസിഡൻ്റാക്കി കളത്തിലിറക്കുന്നതിന് കാരണം. തോൽക്കുമെന്ന് ഉറപ്പാക്കി തരൂരിനെതിരെ തിരുവനന്തപുരത്ത് രാജീവിനെ മത്സരിപ്പിക്കുമ്പോൾ അത് ശശിക്കുള്ള ചൂണ്ടയും പാർട്ടിക്കുള്ളിലെ വിഭാഗീയയ്ക്ക് ഒരു മറയുമായിരുന്നു. വിഭാഗീയത മാത്രം പുറത്തു വന്നതുമില്ല. സുരേന്ദ്രൻ തുടരുകയോ ശോഭ വരികയോ ചെയ്താൽ സംഗതി പാളുമെന്ന് ബിജെപിക്കറിയാം. മോദിക്ക് ശേഷം പാർട്ടി രണ്ടോ അതിൻ്റെ രണ്ടിരട്ടി കഷണങ്ങളോ ആയി പാർട്ടി മാറാം എന്ന രീതി അദാനിക്കും അംബാനിക്കുമൊപ്പം മോദിക്കും ഷായ്ക്കും ഉണ്ട്. തെക്കേ ഇന്ത്യക്കാരുടെ കയ്യിലേക്ക് നിയന്ത്രണം എത്തരുതെന്ന നിഷ്കർഷയും അവർക്കുണ്ട്. കാരണം പാർട്ടിയിലെ വിഭാഗീയതയുടെ കാരണം വർഗ്ഗീയതയോ സമ്പത്തോ അല്ല - വംശീയതയാണ്. നല്ല ഒന്നാം തരം ആര്യൻ - ദ്രാവിഡ വംശീയത !എന്നാൽ പാർട്ടിയിലെ ആര്യൻ - ദ്രാവിഡ ഹിന്ദുത്വയെ ഏകോപിപ്പിക്കാൻ അത്ര എളുപ്പമല്ല . അടിസ്ഥാന വംശീയതയിൽ തെക്കേ ഇന്ത്യൻ ദ്രാവിഡ വംശജൻ ഹിന്ദുത്വ വിരുദ്ധരാണ്. ശൈവ പാരമ്പര്യമാണ് തെക്കരുടേത്.അതവരുടെ വംശീയ രക്തത്തിൽ ഉള്ളതാണ്. അവർ ഹിന്ദുയിസത്തിലാണ് വിശ്വസിക്കുന്നത്. മതത്തിനും രാഷ്ട്രീയത്തിനും തമ്മിൽ ബന്ധം കുറവാണ്. നിരീശ്വരവാദിക്കും മറ്റ് മതവിശ്വാസികൾക്കും സ്വാതന്ത്യമാണ് ദ്രാവിഡ രീതി. ആര്യൻ ഹിന്ദുത്വയും , ദ്രാവിഡ ഹിന്ദുയിസവും തമ്മിലുള്ള അകൽച്ച കുറയ്ക്കാതെ വഴിയില്ലെന്ന്ഉന്നത നേതൃത്വം കരുതുന്നു. അതിന് ശ്രമിക്കുകയാണ് ബിജെപി. കേരളത്തിലെ ഈഴവനേയും ദളിതനേയുമൊക്കെ ചാക്കിലാക്കാൻ നോക്കിയെങ്കിലും അതൊന്നും വേണ്ടത്ര വിജയിച്ചിട്ടില്ല. അതിനാൽ ഹിന്ദുയിസത്തിലെ മുന്തിയ ജാതികളിലെ വംശീയ ചരിത്രമോ, ഹിന്ദുയിസമേൻമയോ, അറിഞ്ഞു കളിക്കാൻ കഴിയുന്നവരെ നേതൃത്വത്തിൽ എത്തിച്ച് അവരെ ഉപയോഗിച്ച് അണികളെ തെറ്റിദ്ധരിപ്പിച്ച് ആര്യൻ വംശീയ ഹിന്ദുത്വ യെ നട്ടുപിടിപ്പിക്കുകയാണ് വടക്കൻ വാദികളുടെ പദ്ധതി. പക്ഷെ യോഗിയടക്കമുള്ള വടക്കൻ ഇന്ത്യൻ ആര്യ ഹിന്ദുത്വ വാദികൾ അധികാരം മാത്രം ലക്ഷ്യമിടുന്നതിനാൽ ഒരു ആന്തരിക വംശീയ പോരാട്ടം ബിജെപിയിൽ രൂപപ്പെട്ടു കഴിഞ്ഞു. അവിടെ യോഗിയുടെ ആര്യൻ വിഭാഗത്തെ പ്രതിരോധിക്കേണ്ടത് തെക്കേ ഇന്ത്യൻ ദ്രാവിഡ വിഭാഗത്തിന് ഒരു ആവശ്യമായി വരികയാണ്. സുരേന്ദ്രനെപ്പോലെയും ശോഭയെപ്പോലെയും ശ്രീധരൻ പിള്ളയെ പോലെയും കൃഷ്ണദാസിനെപ്പോലെയും മുരളീധരനേ പോലെയും ഉള്ള അടിമകൾക്ക് ചരിത്ര ബോധമില്ലാത്തതും കഴിവില്ലാത്തതും തെക്കേ ഇന്ത്യൻ ലോബിക്ക് തിരിച്ചടിയായി. അതിനെ നേരിടാൻ യോഗിക്ക് ബദലായി ഒരു തെക്കേ ഇന്ത്യക്കാരനെ മറ്റ് പാർട്ടികളിൽ നിന്ന് റാഞ്ചാൻ ബിജെപിയിലെ തെക്കേ ഇന്ത്യൻ ലോബി ശ്രമിച്ചു വരികയാണ്. അതിന് പറ്റുന്ന നേതാക്കൾ ആകെയുള്ളത് കോൺഗ്രസിലാണ്. ഏതേലും കുറേ കോൺഗ്രസ്കാരേ ചാക്കിലാക്കിയാൽ യോഗിക്ക് ബദലാകുകയില്ല. ആര്യൻ ഹിന്ദുത്വയോട് സമരസപ്പെടുകയെന്നത് തെക്കേ ഇന്ത്യയിൽ എളുപ്പവുമല്ല. ഇതറിയാവുന്ന ലോബി നോട്ടമിട്ട ബദൽ മീനാണ് ശശി തരൂർ. പറ്റിയാൽ ആര്യൻ ഹിന്ദുത്വയോട് ചേർന്ന് പോകുകയും ചെയ്യും വിശ്വ പൗരൻ എന്ന പഴകിയ ലേബൽ പുതുക്കി ഒട്ടിക്കുകയും ചെയ്യാം, ദ്രാവിഡ മേൽജാതി ഹിന്ദുത്വ പദവി വച്ചു കൊടുക്കുകയും ചെയ്യാമെന്ന് ബിജെപി തെക്കേ ഇന്ത്യൻ ഉന്നത സിൻഡിക്കേറ്റ് കരുതുന്നു. ഇതിനുള്ള ഓഫർ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് തന്നെ രാജീവ് ചന്ദ്രശേഖർ വഴി ശശി തരൂരിനെ അറിയിച്ചിരുന്നു. എന്നാൽ പയ്യെ തിന്നാൽ പനയും തിന്നാം എന്ന പോളിസി വച്ച് മതി നീക്കങ്ങൾ എന്ന് തീരുമാനിച്ചതിനാൽ രണ്ടു പേരും സൗഹൃദ മത്സര റോൾ അഭിനയിച്ച് നിൽക്കുകയാണിപ്പോൾ. ഓർക്കുക, രാജീവ് ചന്ദ്രശേഖർ കളത്തിൽ വന്നതിന് ശേഷമാണ് ശശി മോദിയെ പുകഴ്ത്തലും പിണറായിയെ വാഴ്ത്തലും വർധിപ്പിച്ചത്. ശശിയുടെ ലക്ഷ്യം തത്കാലം ഉപപ്രധാനമന്ത്രി പദവി വരെയാണ്. അതായത് യോഗി പ്രധാനമന്ത്രിയായാലും തെക്കേ ഇന്ത്യൻ ലോബിക്ക് പിടി വേണം എന്ന നിലപാട്. കോൺഗ്രസിന് അധികാരം തിരികെ കിട്ടിയാൽ പോലും ശശിക്ക് ചാൻസില്ലാത്ത വിധം കോൺഗ്രസിലെ ഹൈ പ്രൊഫൈലുകളുടെ എണ്ണം വർധിച്ചിട്ടുള്ളതിൽ ശശി ദു:ഖിതനാണ്. ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലാത്ത ഒരു ഇൻ്റർനാഷണൽ ക്ലർക്ക് എന്നതിനപ്പുറം മറ്റൊരു സാധ്യതയും കഴിഞ്ഞ 15 വർഷത്തിനിടയിൽ ശശി തരൂരിനുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അറിവും പഠനവും വച്ച് കോൺഗ്രസിൽ നെഹ്റുവിന് ശേഷം പ്രാഗൽഭ്യം തെളിയിക്കേണ്ടിയിരുന്ന ശശി പലപ്പോഴും കോൺഗ്രസിന് ഭാരമായ ചരിത്രവുമുണ്ട്. ഈ അവസരം മുതലെടുക്കാൻ രാജീവ് ഒരുങ്ങിയിരിപ്പാണ് ഇപ്പോൾ. ഒരേ സമുദായം, ഒരേ ഹൈ പ്രൊഫൈൽ, ഒരേ നാട്.
ശശിക്ക് അന്തസ്സ് മാത്രമാണ് തടസ്സം. ആദർശം മാത്രമാണ് വിലങ്ങുതടി. അത് രണ്ടും പ്രശ്നമല്ല എന്ന് തോന്നിയാൽ ശശി നാണം കെടാനും തയ്യാറാകുമോ? നാണംകെട്ടാണെങ്കിലും ബിജെപിയിലെ തെക്കേ ഇന്ത്യൻ ലോബിയുടെ നേതാവായാൽ രക്ഷപ്പെടാനുള്ള സാധ്യത 50 ശതമാനം പോലുമില്ല എന്നതാണ് സ്ഥിതി. കാത്തിരിക്കാം.
ഇവിടെയാണ് കെ പി സി സി പ്രസിഡൻറ് ആരായിരിക്കണമെന്ന ചോദ്യത്തിൻ്റെ പ്രസക്തി. ശശി ആദർശത്തിൽ ഉറപ്പുള്ള കോൺഗ്രസുകാരനായിരുന്നു എങ്കിൽ പത്തു പണ്ടേ കെപിസിസി പ്രസിഡൻ്റ് ആകേണ്ടതാണ്. പ്രൊഫഷണൽ കോൺഗ്രസിൻ്റെ തലവനായിരുന്നിട്ടും കോൺഗ്രസിനായി സ്വന്തമായി ഒന്നും ചെയ്തു കൊടുക്കാൻ ശശിക്ക് കഴിയുന്നതായി അണികൾക്കിതുവരെ അറിവില്ല. എന്നാൽ മറു വശത്തോ? സിപിഎം 60 ശതമാനത്തോളം ബിജെപിക്ക് അടിയറ വച്ചു കഴിഞ്ഞു. ക്രിസ്ത്യൻ വോട്ടുകളിൽ മാത്രമാണ് ആർക്കും വിജയ സാധ്യതയുള്ളത് എന്നതിനാൽ ഹിന്ദുത്വ ലോബി നയത്തിൽ മെത്രാൻമാരേ ചാക്കിടുന്ന തിരക്കിലാണ്.. മുസ്ലീം സമുദായമാകട്ടെ വൻ പ്രതിസന്ധിയിലാണ്. മതം വിടുന്നവരുടെ എണ്ണം പതിവിലും പലയിരട്ടിയായി കഴിഞ്ഞു. എസ്ഡിപിഐക്കും ലീഗിനും പിടി വിടുകയാണിപ്പോൾ. മതം വിടുന്നവർ ചരിത്രം പഠിക്കുന്നു. ഒരർത്ഥത്തിൽ അവർ ക്രിസ്ത്യൻ ദ്രാവിഡ ഹിന്ദുയിസ വിഭാഗങ്ങളുമായിട്ടാണ് ഇപ്പോൾ കൂടുതൽ അടുക്കുന്നത്. ഈ സാഹചര്യത്തിൽ കൃസ്ത്യൻ വോട്ടുകളെ വിഴുങ്ങാൻ പറ്റിയവരെ ലക്ഷ്യമിട്ട് ബിജെപി ജോർജ് കുര്യനെയും, സിപിഎം എം .എ.ബേബിയേയും വരെ രംഗത്ത് ഇറക്കി കഴിഞ്ഞു. നായർ - കത്തോലിക്കാ സൗഹൃദമാണ് അവർ എടുക്കുന്ന തന്ത്രങ്ങളിൽ ഒന്ന്. ഈഴവ വിഭാഗത്തെ ഭക്തിപറഞ്ഞ് കുടെ നിർത്താമെന്നും അവർ കരുതുന്നു. സിപിഎമ്മിലും ഇതേ തന്ത്രമാണ് ഇറക്കുന്നത്. ഈഴവരിലെ ധനാഢ്യരെ കൂടെ നിർത്തി സമുദായ വോട്ടുകൾ നിലനിർത്തുകയും ക്രിസ്ത്യൻ വോട്ടുകൾ ചാക്കിലാക്കാൻ ബേബിയെ ഉപയോഗിക്കുകയും ചെയ്യാനവർ ഒരുങ്ങുന്നു. പിണറായി വിജയൻ സിപിഎമ്മിനും ബിജെപിക്കും ഒപ്പം ഒരേ സമയം ഡബിൾ ഏജൻ്റായി പ്രവർത്തിക്കും.
എക്സ് മുസ്ലിം വിഭാഗം ലീഗിനെയും സമസ്തയേയും ജമാഅത്തെ ഇസ്ലാമിയേയും വിട്ട്, അതിലെ മിതവാദികൾ കോൺഗ്രസ് പക്ഷത്തേക്ക് ചേരുകയും തീവ്ര ഇസ്ലാമിക വാദികളും മതം വിട്ടവരിലെ ചിലരും സിപിഎമ്മിലെത്തി തമ്മിൽ തല്ലിലേക്ക് നീങ്ങുകയുമാണിപ്പോൾ. ഈ അവസരത്തിൽ മുതലെടുക്കാൻ ഇസ്ലാമിക വിരുദ്ധരായ കാസയേയും മറ്റും കൂട്ടുപിടിച്ച് കൃസ്ത്യൻ വോട്ടുകൾ ചിതറിക്കുന്നതിന് പരമാവധി സാധ്യത ഒരുക്കുകയാണ് ബി ജെ പി ചെയ്യുന്നത്. പ്രീണനവും ഭീഷണിയും ഒരേ സമയം നടത്തുക എന്ന തന്ത്രമാണ് അവരതിന് പിന്തുടരുന്നത്. ഒരുതരം കമ്യൂണിസ്റ്റ് വൈരുധ്യാധിഷ്ഠിത ഭൗതീകവാദം കടമെടുത്താണ് ബിജെപി തെക്കേ ഇന്ത്യയിൽ നീങ്ങുന്നത്. പക്ഷെ നഷ്ടം സംഭവിക്കുക കോൺഗ്രസിന് മാത്രമാണ് എന്നതിൽ സി പി എമ്മും ബി ജെ പി ക്ക് ഒപ്പം ആഹ്ളാദത്തിലാണ്. ഇവിടെ കോൺഗ്രസിനെതിരെ കൃസ്ത്യൻ വിഭാഗത്തെ തിരിച്ചുവിടാൻ
കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന ബി ജെ പിയും സി പി എമ്മും വഖഫ് അടക്കമുള്ള വിഷയങ്ങൾ എടുത്ത് പ്രയോഗിക്കുകയാണ്. ലീഗ് കൂടെ നിൽക്കുന്നിടത്തോളം കോൺഗ്രസിന് നിശബ്ദത പാലിക്കുകയോ വഖഫിനെ ന്യായീകരിക്കുകയോ ചെയ്യേണ്ടി വരുമെന്ന് എതിരാളികൾക്കറിയാം. ആ പുലിവാൽ പിടിത്തം ഒരു വർഷത്തോളം നീട്ടുക എന്നതാണ് സി പി എം - ബി ജെ പി സഖ്യം നടത്തുന്ന രഹസ്യ നീക്കം. ഇതിന് അവസരമൊരുക്കാൻ വെറും മിതവാദികളായ ആൻ്റോ ആൻ്റണിയോ ബെന്നി ബഹനാനോ സുധാകരന് പകരം കെപിസിസി പ്രസിഡൻ്റാകുകയാണ് വേണ്ടതെന്ന് കോൺഗ്രസിൻ്റെ ശത്രുക്കൾ ഒരേ പോലെ ആഗ്രഹിക്കുന്നു. അതിനുള്ള അജണ്ട സെറ്റ് ചെയ്യുന്നതിൻ്റെ ഭാഗമായുള്ള പ്രചാരണത്തിൻ്റെ ചുമതലയാണ് റിപ്പോർട്ടർ, കൈരളി, 24, ന്യൂസ് 18 തുടങ്ങിയ പ്രൊഫഷണൽ പി ആർ മീഡിയ ഗ്രൂപ്പുകൾ ഏറ്റെടുത്തിട്ടുള്ളത്. യഥാർത്ഥത്തിൽ മേൽപ്പറഞ്ഞ കമ്പിനികൾ നൽകുന്നത് പെയ്ഡ് ന്യൂസ് എന്ന കാറ്റഗറിയിൽ പെടുത്താവുന്ന വാർത്തകളാണ്. കൂടെ കുറേ പരാന്നഭോ (ഗി)ജികളായ ഓൺലൈൻ മാധ്യമങ്ങളും കൂടിയാകുമ്പോൾ സംഗതി കോൺഗ്രസിനുള്ള പാര മുട്ടനാകും.
ഈ സാഹചര്യത്തിൽ കോൺഗ്രസിന് ആവശ്യം നിയമപോരാട്ടങ്ങളും നിയമനിർമ്മാണസഭ കൾക്കുള്ള പോരാട്ടങ്ങളും പൗരാവകാശ ജനകീയ പോരാട്ടങ്ങളും ഒരേ സമയം നടത്താൻ ത്രാണിയുള്ള ഒരു തീപ്പൊരി പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡൻ്റിനെയാണ്. ഒപ്പം എല്ലാവരും ചിതറിച്ച് നശിപ്പിച്ച് സ്വന്തമാക്കാൻ ശ്രമിക്കുന്നതും തിരഞ്ഞെടുപ്പിൽ ഗതിവിഗതികൾ നിശ്ചയിക്കാൻ കഴിവുള്ളതുമായ കൃസ്ത്യൻ വോട്ടുകൾ നില നിർത്താനും തിരികെ എത്തിക്കാനും കഴിവും വാചാലതയും പ്രതികരണ ശേഷിയുമുള്ള ഒരു പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡൻ്റ് ആണാവശ്യം. വാക്കിനെ വാക്കുകൊണ്ടും നിയമത്തെ നിയമം കൊണ്ടും പ്രതിരോധിക്കാനും കീഴടക്കാനും കഴിവുള്ള ഒരു പ്രസിഡൻ്റ് വേണം. അതിന് യുവനിരയിലേക്ക് പാർട്ടി പോകണം അവിടെ ആദ്യ നിരയിൽ ഉള്ളത് മാത്യു കുഴൽനാടനാണ്. വിപുലമായ നിയമ വിദഗ്ധ ശൃംഖലയും ക്രോഡീകരണ മികവും പ്രതിയോഗികളെ വാക്കുകൾ കൊണ്ടും പ്രവർത്തനത്തിലൂടെയും പ്രതിരോധിക്കാനും കടന്നാക്രമിക്കാനും കഴിവും സാങ്കേതിക മികവും ഉള്ളത് മാത്യുവിനാണ്. സ്വയം വിരമിക്കാൻ തയാറാകുന്ന സുധാകരനെ പുറത്താക്കിയെന്ന ലേബൽ ഒട്ടിച്ച് നാറ്റിക്കാനും അങ്ങനെ പാർട്ടിക്കുള്ളിൽ തമ്മിലടി ഉണ്ടാക്കി ചിതറിക്കാനും ഉള്ള ശ്രമത്തെ തടയുക എന്നതാണ് പാർട്ടി ആദ്യം ചെയ്യേണ്ടത്. ആ ബോധ്യത്തോടെ പ്രവർത്തിക്കുന്ന കുഴൽനാടൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വരണമെന്ന താൽപര്യമാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്കുള്ളത്. പിണറായിക്കെതിരെ തുറന്ന പോരാട്ടം പ്രഖ്യാപിച്ച കുഴൽനാടനെ പ്രതിരോധിക്കാനാണ് സിപിഎം- ബിജെപി സഖ്യം തന്ത്രം മെനയുന്നത്. കൃസ്ത്യൻ സഭാ വിഭാഗങ്ങളോട് അടുത്ത ബന്ധം പുലർത്തുകയും നായർ ഈഴവ സമുദായങ്ങളുമായും മുസ്ലിം വിഭാഗങ്ങളുമായും ബന്ധം സൂക്ഷിക്കുകയും മിതവാദികളിലെ തീവ്ര ആശയ പോരാളിയായി മാറുകയുമാണ് കുഴൽ നാടൻ. അന്തർദ്ദേശീയ ശ്രദ്ധ നേടുകയും ചെയ്യുന്ന ഒരു നിയമ വിദഗ്ധൻ കൂടിയാണ് മാത്യു കുഴൽനാടനെന്നത് കോൺഗ്രസിന് നേട്ടമേ നൽകൂ. ഇതിപ്പോൾ പ്രതിയോഗികൾക്ക് ഭീഷണിയായിക്കഴിഞ്ഞിട്ടുണ്ട്.
കോൺഗ്രസിനിപ്പോൾ ആവശ്യം യുക്തിഭദ്രതയുള്ള പ്രതിയോഗികളോട് എല്ലാവിധത്തിലും കടുത്ത നിലപാടുള്ള കൃത്യമായി തന്ത്രമൊരുക്കാൻ കരുത്തുള്ള, പരാജയഭീതിയില്ലാതെ പോരാടുന്ന മറ്റൊരു സുധാകരനെയാണ്. ആ ലിസ്റ്റിൽ ഒന്നാമത് പറയേണ്ട പേരാണ് അഡ്വ.മാത്യു കുഴൽ നാടൻ. കോൺഗ്രസിനിപ്പോൾ ആവശ്യം സുധാകരനെപ്പോലെ തന്നെ എതിരാളികളോട് കോംപ്രമൈസ് ചെയ്യാത്ത ഒരു ഒരു പ്രസിഡൻ്റിനെയാണ്.
While the channels of wild thieves and the BJP-CPM alliance are working together to replace the KPCC President, the Congress needs a president like Ottayan